റാന്നി:-ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി(GSCRS) ചെയർമാനും സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകനുമായ ഫാ.ബെൻസി മാത്യു കിഴക്കേതിലിനെ റാന്നിയിലെ സാമൂഹ്യ സേവന കേന്ദ്രമായ എൻ.എസ്.ആർ.സി (NSRC) യും ഫാ.ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 2022 ഫെബ്രുവരി 25 ന് സംഘടിപ്പിച്ച ജീവകാരുണ്യ സമ്മേളനത്തിൽ വച്ച് വനമേഖലയിലെ ആദിവാസികൾക്കിടയിൽ നടത്തിയ സേവനപ്രവർത്തനങ്ങളെ മാനിച്ച് മികച്ച മനുഷ്യസ്നേഹി പുരസ്കാരം(Best Humanitarian Award) നൽകി ആദരിച്ചു.
ശ്രീ.ആന്റോ ആന്റണി എം.പി പുരസ്കാരം നൽകി.NSRC ഡയറക്ടർ വർഗീസ് മത്തായി അദ്ധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മേലും മറ്റ് പ്രമുഖരും പങ്കെടുത്തു.
യാക്കോബായ സുറിയാനി സഭാ വൈദീകനായ ഫാ.ബെൻസി മാത്യു കിഴക്കേതിൽ ഗുഡ് സമരിററൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി രൂപീകരിച്ച് ശബരിമല വനമേഖലയിലെ ആദിവാസികൾക്കിടയിലെ ക്ഷേമപ്രവർത്തനവും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. പമ്പാ പരിരക്ഷണ സമിതി,കേരള സിദ്ധ വൈദ്യമഹാമണ്ഡലം ഭാരവാഹിയാണ്. പഴവങ്ങാടി ആറ്റുംഭാഗം റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയും മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറാ കമ്മറ്റിയംഗവുമാണ്.
റാന്നി സെന്റ് തോമസ് കോളജിൽ നിന്നും മഹാത്മാഗാന്ധി സർവകലാശാലാ യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ വിദ്യാർത്ഥി കോൺഗ്രസ് എം.ജി.യൂണിവേഴ്സിറ്റി യൂണിയൻ പാർലിമെന്ററി പാർട്ടി ലീഡറായിരുന്നു.